facebook pixel
chevron_right Top
transparent
ഇന്ത്യ-യുഎസ് ബന്ധം: യുഎസ് ഉന്നതരുമായി ഡോവൽ ചർച്ച നടത്തി
വാഷിങ്ടൻ∙ യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ, പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്, സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ എന്നിവരുമായി ചർച്ച നടത്തി. യുഎസിലെ ഇന്ത്യൻ അംബാസഡർ നവ്തേജ് സർനയും ഡോവലിനൊപ്പമുണ്ടായിരുന്നു. ഇന്ത്യ- യുഎസ് 2 പ്ലസ് 2 ചർച്ച കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടന്നിരുന്നു. അപ്പോഴും ഡോവൽ പോംപെയോ, മാറ്റിസ് എന്നിവരുമായി ചർച്ച നടത്തിയിരുന്നു. തന്ത്രപ്രധാനമായ സൈനിക വാർത്താവിനിമയ ഉപകരണങ്ങൾ ഇന്ത്യയ്ക്കു ലഭ്യമാക്കുന്നതു സംബന്ധിച്ച ചർച്ചകൾ സജീവമാണ്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App