facebook pixel
chevron_right Top
transparent
കർണാടക മന്ത്രിസഭാ വികസനം വൈകും
ബെംഗളൂരു ∙ കർണാടക മന്ത്രിസഭാ വികസനം അടുത്ത മാസം ആദ്യ ആഴ്ചവരെ നീളാൻ സാധ്യത. കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി, ഈ മാസം അവസാനത്തോടെ മന്ത്രിസഭ വികസിപ്പിക്കുമെന്നായിരുന്നു സൂചന. എന്നാൽ, പാർട്ടിയിലെ പ്രബലരായ ജാർക്കിഹോളി സഹോദരന്മാർ ഒട്ടേറെ ആവശ്യങ്ങൾ മുന്നോട്ടുവച്ചതോടെയാണു പുതിയ ആലോചന. ഒഴിവുള്ള ആറു മന്ത്രിസ്ഥാനങ്ങളിൽ അഞ്ചെണ്ണം കോൺഗ്രസിനുള്ളതാണ്. ഒക്ടോബർ മൂന്നിന് മൂന്നു സീറ്റുകളിലേക്കു നടക്കുന്ന എംഎൽസി തിരഞ്ഞെടുപ്പിനു മുൻപു പുതിയ മന്ത്രിമാരെ തിരഞ്ഞെടുത്താൽ വിമതനീക്കം ശക്തിപ്പെടുമെന്നാണു നേതൃത്വത്തിന്റെ ആശങ്ക. അതിനിടെ, ആദായ നികുതി വകുപ്പ് ഫയൽ ചെയ്ത കേസിൽ മന്ത്രി ഡി.കെ.ശിവകുമാറിനു ബെംഗളൂരു പ്രത്യേക കോടതി സോപാധിക ജാമ്യം അനുവദിച്ചു. ഡൽഹിയിലെ ഫ്ലാറ്റിൽനിന്ന് 2017 ഓഗസ്റ്റിൽ കണക്കിൽപെടാത്ത 4.03 ലക്ഷം രൂപ പിടിച്ചെടുത്തെന്ന കേസിലാണ് സാമ്പത്തിക ക്രമക്കേടുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App