facebook pixel
chevron_right Entertainment
transparent
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം 'യാത്ര'യില്‍ വിജയ് ദേവറകൊണ്ടയും; യുവതാരമെത്തുന്നത് വൈ എസ് ആറിന്റെ മകനായിട്ട്
കൊച്ചി അന്തരിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ചിത്രം 'യാത്ര'യില്‍ മമ്മൂട്ടിയോടൊപ്പം തെലുങ്ക് സിനിമയിലെ പുത്തന്‍ താരോദയം വിജയ് ദേവറകൊണ്ടയും എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വൈ എസ് ആര്‍ ആയിട്ടാണ് മമ്മൂട്ടിയെത്തുന്നത്. വൈ എസ് ആറിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വേഷത്തിലായിരിക്കും ദേവറകൊണ്ട എത്തുക. തമിഴ് താരങ്ങളായ സൂര്യയോ കാര്‍ത്തിയോ അവതരിപ്പിക്കാനിരുന്ന വേഷമാണ് ഇപ്പോള്‍ ദേവറകൊണ്ടയെ തേടിയെത്തിയത്. ചിത്രത്തിനായ് താരം ഡേറ്റ് നല്‍കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. വൈഎസ്ആറിന്റെ ഭാര്യ വേഷത്തില്‍ പ്രമുഖ നര്‍ത്തകി ആശ്രിത വൈമുഗതി ആണ് എത്തുക. ഭൂമിക ചൗളയാണ് വൈഎസ്ആറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്. വൈഎസ്ആറിന്റെ മന്ത്രിസഭയിലെ അംഗമായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി സുഹാസിനിയും ചിത്രത്തിലെത്തുന്നുണ്ട്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App