facebook pixel
chevron_right Top
transparent
തെലങ്കാനയില്‍ ദുരഭിമാനക്കൊല: ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്നു
തെലങ്കാന തെലങ്കാനയില്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്നു. തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയിലാണ് സമൂഹമനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല നടന്നത്. മെഡിക്കല്‍ ചെക്കപ്പിനു ശേഷം ഭാര്യയുമായി ആശുപത്രിയില്‍ നിന്നും പുറത്തേക്കിറങ്ങിയ പ്രണയ് എന്ന യുവാവിനെയാണ് ഒരു സംഘം ക്രൂരമായി വെട്ടിക്കൊന്നത്. ആറുമാസം മുമ്പായിരുന്നു പ്രണയുടെയും അമൃതയുടേയും വിവാഹം. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം.ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങവെ പിന്നില്‍ നിന്നും ഒരാള്‍ ആയുധവുമായി വന്ന് ആക്രമിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ അമൃതയുടെ പിതാവ് മാരുതി റാവുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രണയുടെ വീട്ടുകാര്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. അക്രമം തടുക്കാനായി അമൃത എത്തുകയും എന്നാല്‍ വെട്ടുന്നത് കണ്ടുഭയന്ന് ആശുപത്രിയിലേക്ക് ഓടിക്കയറുന്നതും സിസിടിവിയില്‍ കാണാം.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App