facebook pixel
chevron_right Top
transparent
ബിജെപി നേതാക്കൾ പനജിയിലേക്ക്‌; ഗോവൻ സർക്കാർ പ്രതിസന്ധിയിൽ
പനജി മുഖ്യമന്ത്രി മനോഹർ പരീക്കറിനു പിന്നാലെ രണ്ടു മന്ത്രിമാരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഗോവയിലെ ബിജെപി സർക്കാർ പ്രതിസന്ധിയിൽ. പരീക്കറിന്റെ ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തിൽ നേതൃമാറ്റം ആവശ്യപ്പെട്ട‌് സഖ്യകക്ഷിയായ എംജിപി രംഗത്തെത്തി. സംസ്ഥാനത്ത‌് ഭരണസ‌്തംഭനമാണെന്നും ഈ സാഹചര്യത്തിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നും ബിജെപി കേന്ദ്രനേതൃത്വത്തോട‌് എംജിപി ആവശ്യപ്പെട്ടതോടെയാണ‌് പ്രതിസന്ധി ഉടലെടുത്തത‌്. മുഖ്യമന്ത്രി പദവിക്കായി ഒരു വിഭാഗം നേതാക്കൾ രംഗത്തിറങ്ങിയതും ബിജെപിയിലെ കുഴപ്പം മൂർച്ഛിപ്പിച്ചു. അതിനിടെ, നേതൃമാറ്റ ചർച്ചയ‌്ക്കായി ബിജെപി നേതാക്കൾ അടുത്തദിവസം പനജിയിലെത്തും. ദേശീയ നേതാക്കളായ രാംലാൽ, ബി എൽ സന്തോഷ‌് എന്നിവരാണ‌് സമവായ ചർച്ചകൾക്കായി എത്തുന്നത‌്. മൂന്നുമാസത്തെ അമേരിക്കയിലെ ചികിത്സയ‌്‌‌ക്കുശേഷം തിരിച്ചെത്തിയ പരീക്കറിനെ ശനിയാഴ‌്‌ചയാണ‌് വീണ്ടും ഡൽഹി ഓൾ ഇന്ത്യ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത‌്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App