facebook pixel
chevron_right Sports
transparent
കിരീടം നിലനിർത്താൻ ഇന്ത്യ
എട്ടാം കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ സാഫ് കപ്പിന്റെ കലാശപ്പോരിൽ ശനിയാഴ്ച മാലദ്വീപിനെ നേരിടും. ഒറ്റക്കളിയും തോൽക്കാതെ ഫൈനലിൽ കടന്ന നിലവിലെ ചാമ്പ്യന്മാർ അനായാസം ജയം നേടുമെന്നാണ് പ്രവചനങ്ങൾ. ഗ്രൂപ്പ് ഘട്ടത്തിൽ എതിരില്ലാത്ത രണ്ടുഗോളിന് മാലദ്വീപിനെ കീഴടക്കിയത് ഇന്ത്യക്കാർക്ക് ആത്മവിശ്വാസം നൽകും. ബംഗബന്ധു സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട് ആറരയ്ക്കാണ് മത്സരം. സാഫ് കപ്പിന്റെ ചരിത്രത്തിൽ ഒറ്റത്തവണ മാത്രം ഫൈനൽ നഷ്ടമായ ഇന്ത്യ ഇത്തവണ കിരീടം നേടിയാൽ തുടർച്ചയായ മൂന്നാം കിരീടവുമാകും. 12 തവണ ടൂർണമെന്റ് നടന്നപ്പോൾ 2003 ൽ മാത്രമാണ് ഇന്ത്യ ഫൈനൽ കളിക്കാതിരുന്നത്. ഏഴുതവണ ജേതാക്കളും മൂന്നുതവണ രണ്ടാംസ്ഥാനക്കാരുമായി. സുനിൽ ഛേത്രി, ജെജെ ലാൽപെഖുല, ഗുർപ്രീത് സിങ്ങ് സന്ധു, സന്ദേശ് ജിങ്കൻ തുടങ്ങിയ പ്രമുഖരെയെല്ലാം മാറ്റിനിർത്തിയാണ് ഇന്ത്യ ടൂർണമെന്റിന് എത്തിയത്. അണ്ടർ 23 താരങ്ങളാണ് ബഹുഭൂരിപക്ഷവും.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App