facebook pixel
chevron_right Sports
transparent
ബാഴ്‌‌‌‌സയ്‌‌‌ക്ക്‌ ജയം അത്ലറ്റികോയ്‌‌ക്ക് സമനില
മാഡ്രിഡ് സ്‌‌പാനിഷ് ലീഗിൽ ബാഴ്‌‌‌സലോണ മുന്നേറ്റം തുടരുന്നു. നാലാം മത്സരത്തിൽ റയൽ സോസിഡാഡിെന ഒന്നിനെതിരെ രണ്ട്‌ ഗോളിന്‌ ബാഴ്‌സ തോൽപ്പിച്ചു. ഒരു ഗോളിന്‌ പിന്നിട്ടുനിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ ജയം. സോസിഡാഡിന്റെ തട്ടകത്തിൽ ബാഴ്‌സയ്‌ക്ക്‌ താളം കണ്ടെത്താനായില്ല. അറിറ്റ്‌സ്‌ എലുസ്‌റ്റോൻഡോയുടെ ഗോളിൽ സോസിഡാഡ്‌ തുടക്കത്തിൽ മുന്നിലെത്തി. ഇടവേളയ്‌ക്കുശേഷം ലൂയിസ്‌ സുവാരസും ഉസ്‌മാൻ ഡെംബലെയും ബാഴ്‌സയെ ജയത്തിലെത്തിച്ചു.ഗോൾ കീപ്പർ മാർക്‌ ആന്ദ്രേ ടെർ സ്‌റ്റെയ്‌ഗന്റെ പ്രകടനമാണ്‌ ബാഴ്‌സയെ രക്ഷിച്ചത്‌. മറ്റൊരു മത്സരത്തിൽ ഐബറിനെതിരെ അത്‌‌‌ലറ്റികോ മാഡ്രിഡ് സമനിലയുമായി രക്ഷപ്പെട്ടു. കളി തീരാൻ നിമിഷങ്ങൾ ശേഷിക്കെയാണ് അത്ലറ്റികോ സമനിലപിടിച്ചത് (1‐1). നാല് കളിയിൽ അഞ്ച് പോയിന്റുമായി നാലാമതാണ് അത്ലറ്റികോ. യുവതാരം ബോർഹ ഗ്രേസസ് ആണ് അത്ലറ്റികോയ്ക്ക് സമനില ഗോൾ സമ്മാനിച്ചത്. ഐബറിനായി സെർജി എൻറിച്ച് ഗോൾ നേടി.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App