facebook pixel
chevron_right Sports
transparent
ഏഷ്യാ കപ്പ്‌ ക്രിക്കറ്റ്‌: മുഷ്‌‌ഫിക്കറിന്‌ സെഞ്ചുറി, ലങ്കയ്‌‌ക്ക്‌ 261 റൺ ലക്ഷ്യം
ദുബായ് സെഞ്ചുറിനേടിയ മുഷ്ഫിക്കുർ റഹീമിന്റെ കരുത്തിൽ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യമത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശ് 262 റണ്ണിന്റെ ലക്ഷ്യംകുറിച്ചു. ആദ്യം ബാറ്റ്ചെയ്ത ബംഗ്ലാദേശ് 261 റണ്ണിന് പുറത്തായി. റഹീമിന്റെയും അരസെഞ്ചുറിനേടിയ മുഹമ്മദ് മിഥുന്റെയും പ്രകടനമാണ് തകർച്ചയിൽനിന്ന് ബംഗ്ലാദേശിനെ രക്ഷിച്ചത്. ഒരുവർഷത്തിനുശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ശ്രീലങ്കൻപേസർ ലസിത് മലിംഗ നാലുവിക്കറ്റ് വീഴ്ത്തി. ടോസ്നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് ഞെട്ടിക്കുന്ന തുടക്കമായിരുന്നു. തിരിച്ചുവരവ് ഗംഭീരമാക്കിയ മലിംഗ കനത്തപ്രഹരമാണ് ബംഗ്ലാദേശിന് നൽകിയത്. ആദ്യഓവറിൽ രണ്ടു ബംഗ്ലാദേശ് മുൻനിര ബാറ്റ്സ്മാൻമാരെ മലിംഗ കൂടാരംകയറ്റി. ഓപ്പൺ തമീം ഇക്ബാൽ പരിക്കേറ്റ് പിന്മാറിയതും ബംഗ്ലാദേശിന് തിരിച്ചടിയായി. കൈക്കുഴയ്ക്ക് പരിക്കേറ്റ തമീം ടൂർണമെന്റിൽനിന്ന് പിന്മാറി. ആദ്യഓവറിൽ ഒരുറൺ വിട്ടുനൽകിയായിരുന്നു മലിംഗ രണ്ടുവിക്കറ്റ് നേടിയത്. ലിട്ടൺ ദാസിന് ഒന്നുചെയ്യാൻ കഴിഞ്ഞില്ല. റണ്ണെടുക്കുമുമ്പേ മലിംഗ കൂടാരത്തിലേക്ക് തിരികെ അയച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App