facebook pixel
chevron_right Top
transparent
റേഷൻ നഷ്ടപ്പെടുത്തില്ല, 19ന് മുൻപ് ഏറ്റെടുക്കും: മന്ത്രി പി.തിലോത്തമൻ
ചേർത്തല ∙ കേന്ദ്രത്തിൽ നിന്നുള്ള റേഷൻ വിഹിതം നഷ്ടപ്പെടുത്തിയിട്ടില്ലെന്നും മുഴുവൻ അരിയും 19നു മുൻപ് ഏറ്റെടുക്കുമെന്നും മന്ത്രി പി.തിലോത്തമൻ പറഞ്ഞു. സംഭരണശാലകളുടെ കുറവാണ് അരി ഏറ്റെടുക്കുന്നതിനു തടസ്സമായത്. ഇതിനു പരിഹാരം കണ്ടെത്തിയതിനാൽ, പ്രളയത്തിന്റെ സാഹചര്യത്തിൽ കേന്ദ്രം അനുവദിച്ച 89,540 മെട്രിക് ടൺ അരിയും എടുക്കുമെന്നും പറഞ്ഞു. അധികമായി അനുവദിച്ച അരിയുടെ വിലയിൽ അനിശ്ചിതത്വം മാറിയിട്ടില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ല. അരി സൗജന്യമാണെന്നാണു കേന്ദ്രമന്ത്രി പറഞ്ഞതെങ്കിലും ഉത്തരവിറങ്ങിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App