facebook pixel
chevron_right Top
transparent
സാലറി ചലഞ്ചിൽ പൊലീസ് മുറ; ഇടുക്കിയിൽ ഡിവൈഎസ്പിമാർക്ക് ക്വോട്ട അരക്കോടി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയില്ലെന്നറിയിച്ച തിരുവനന്തപുരത്തെ പൊലീസുകാർക്കു ഫോണിൽ ഭീഷണി. ശമ്പളം നൽകാത്തവരുടെ പട്ടിക ശേഖരിച്ച സിപിഎം അനുഭാവിയായ എസ്ഐയുടേതാണു ഭീഷണി. തണ്ടർബോൾട്ട് സേനയിലെ 50 പൊലീസുകാർക്ക് അവിടത്തെ മേലുദ്യോഗസ്ഥന്റെ ഭീഷണിയുണ്ട്. പൊലീസ് അസോസിയേഷൻ, ഓഫിസേഴ്സ് അസോസിയേഷൻ എന്നിവയുടെ നിർദേശപ്രകാരമാണു വിരട്ടലെന്നു പൊലീസുകാർ പറയുന്നു. പല പൊലീസുകാരുടെയും വീടുകൾ പ്രളയത്തിൽ അകപ്പെട്ടതിനാലാണ് ഇവർ ശമ്പളം നൽകാൻ വിമുഖത കാട്ടിയത്. എന്നാൽ അതൊന്നും അറിയേണ്ടെന്നും നിധിയിലേക്കു നിർബന്ധമായും ഒരു മാസ ശമ്പളം നൽകണമെന്നുമാണു വിരട്ടുന്നവർ പറയുന്നത്. ഇടുക്കി ജില്ലയിൽ തൊടുപുഴ, കട്ടപ്പന, മൂന്നാർ സബ് ഡിവിഷനുകളിൽ നിന്നായി ഒന്നരക്കോടി രൂപ പിരിച്ചു ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ രഹസ്യ നിർദേശമുണ്ട്. ഇന്നലെ രാവിലെയാണു ഡിവൈഎസ്പിമാർ കീഴുദ്യോഗസ്ഥർക്കു നിർദേശം കൈമാറിയത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App