facebook pixel
chevron_right Top
transparent
നമ്പി നാരായണൻ ആഘോഷത്തിൽ
തിരുവനന്തപുരം∙ സുപ്രീംകോടതിയുടെ അനുകൂല വിധിയെത്തിയതു കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു നമ്പി നാരായണൻ. ഫെയ്സ്ബുക്കിൽ ചിത്രവും പോസ്റ്റ് ചെയ്തു. വിധിയെത്തി നിമിഷങ്ങൾക്കുള്ളിൽ 'ഫൈനലി ഇറ്റ്സ് ഓവർ' (ഒടുവിൽ അതു പൂർത്തിയായി) എന്ന അടിക്കുറിപ്പോടെ നമ്പി നാരായണൻ പോസ്റ്റ് ചെയ്ത ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജനങ്ങളുടെ പ്രാർഥനയ്ക്കും പിന്തുണയ്ക്കും അദ്ദേഹം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. 'സത്യം തെളിയുന്നതു വൈകിപ്പിക്കാം, പക്ഷേ നിഷേധിക്കാൻ കഴിയില്ല. തുടർന്നും പോരാടാൻ എല്ലാവരുടെയും വലിയ പിന്തുണ പ്രചോദിപ്പിക്കുന്നുണ്ട്, പക്ഷേ ഇനിയും പോരാടാൻ സമയമില്ല, മിച്ചമുള്ളത് എത്ര കുറച്ചു സമയമാണെങ്കിലും ഇനി കുടുംബത്തോടൊപ്പം ചെലവഴിക്കണം. കാരണം അവർ പരമാവധി കഷ്ടത അനുഭവിച്ചു കഴിഞ്ഞു, ആർക്കും സങ്കൽപിക്കാൻപോലും കഴിയാത്ത കഷ്ടതകൾ'- നമ്പി നാരായണൻ കുറിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App