facebook pixel
chevron_right Top
transparent
കേരളത്തിനുള്ള സഹായനീക്കം: യുഎഇയ്ക്ക് മനംമാറ്റം
ന്യൂഡൽഹി∙ പ്രളയ ദുരിതത്തിലായ കേരളത്തിന്റെ പുനർനിർമാണത്തിനു സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിച്ചേക്കും. വിദേശ സർക്കാരുകൾ പരോക്ഷമായി പോലും ദുരിതാശ്വാസ പദ്ധതികളുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യ നിലപാടെടുത്ത പശ്ചാത്തലത്തിലാണു മനംമാറ്റമെന്നു സൂചനയുണ്ട്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന തായ്‌ലൻഡ് കമ്പനികൾ കേരളത്തിനു ദുരിതാശ്വാസ സഹായം നൽകുന്ന ചടങ്ങിൽ പങ്കെടുക്കരുതെന്ന് തായ് സ്ഥാനപതി ചുതിന്തോൺ ഗോങ്സക്തിയോടു വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അനൗദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. അക്കാര്യം അദ്ദേഹം ട്വിറ്ററിൽ വെളിപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ സഹായവുമായി മുന്നോട്ടുപോകുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കുമെന്നാണു യുഎഇയുടെ വിലയിരുത്തൽ. വിദേശരാജ്യങ്ങളോടു നേരിട്ടു സഹായം സ്വീകരിക്കില്ലെന്നും ഫൗണ്ടേഷനുകൾ മുഖേനയുള്ള നടപടികൾക്കു തടസ്സമില്ലെന്നുമാണു കേന്ദ്ര സർക്കാർ മുൻപു വ്യക്തമാക്കിയത്. തുടർന്ന്, യുഎഇ പ്രസിഡന്റ് നേതൃത്വം നൽകുന്ന ഖലീഫ ഫൗണ്ടേഷനിലൂടെ സഹായം ലഭ്യമാക്കാൻ ആലോചന നടന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App