facebook pixel
chevron_right Top
transparent
നഷ്ടപ്പെട്ട സർട്ടിഫിക്കറ്റ് തിരിച്ചെടുക്കാൻ വാട്സാപ്
തിരുവനന്തപുരം∙ ഇനി സർക്കാർ സർട്ടിഫിക്കറ്റ് നഷ്ടമായാൽ തിരിച്ചെടുക്കാൻ വാട്സാപ് അകലം മാത്രം. പ്രളയദുരന്തത്തിൽ നഷ്ടമായ സർട്ടിഫിക്കറ്റുകൾ തിരിച്ചെടുക്കാനായി സർക്കാർ വികസിപ്പിച്ച ഡിജിറ്റൽ സംവിധാനം ഡിസംബർ മുതൽ അക്ഷയകേന്ദ്രങ്ങളിലെ സ്ഥിരം സംവിധാനമായി മാറും. സർക്കാർ രേഖകൾ നഷ്ടപ്പെട്ടവർക്കു വാട്സാപ്പിലെ പ്രത്യേക നമ്പറിലൂടെ പ്രാഥമിക വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കാം. ഇവ ഉപയോഗിച്ചു വിവിധ വകുപ്പുകളുടെ സെർവറുകളിൽനിന്നു സർട്ടിഫിക്കറ്റുകൾ കണ്ടെത്തും. അക്ഷയകേന്ദ്രങ്ങളിലെത്തി ഐഡന്റിറ്റി ഉറപ്പാക്കി വിവിധ വകുപ്പുകളിലൂടെ പുതിയ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാം. സർട്ടിഫിക്കറ്റുകൾ നഷ്ടമാകുന്നവർക്കു വിവിധ ഓഫിസുകൾ കയറിയിറങ്ങാതെ ലഭ്യമാക്കാനാണു പുതിയ സംവിധാനം. വാട്സാപ് ബോട്ട് എന്ന സംവിധാനം ഉപയോഗിച്ചാണു പുതിയ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സ്വീകരിക്കുന്നത്. സ്ഥിരം സംവിധാനമാക്കുന്നതു സംബന്ധിച്ചു ചർച്ച നടത്താനായി വിവിധ വകുപ്പുകളുടെ യോഗം വെള്ളിയാഴ്ച ചേർന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App