facebook pixel
chevron_right Top
transparent
ബിഷപ്പിനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരും: കന്യാസ്ത്രീകൾ
കൊച്ചി ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുംവരെ ഹൈക്കോടതി ജംക്‌ഷനിലെ അനിശ്ചിതകാല നിരാഹാരസമരം തുടരുമെന്ന് കന്യാസ്ത്രീകൾ. ബിഷപ് ഫ്രാങ്കോ സ്ഥാനമൊഴിഞ്ഞാലും സമരം നിർത്തില്ല. അച്യുതാനന്ദനെപ്പോലുള്ളവർ സമരത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സർക്കാർ നിലപാട് അനുകൂലമാണെന്നു കരുതുന്നില്ലെന്നും അവർ പറഞ്ഞു. ബിഷപ് ഫ്രാങ്കോക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഹൈക്കോടതി ജംക്‌ഷനിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ ക്രിസ്ത്യൻ റവല്യൂഷനറി മൂവ്മെന്റ് അംഗം അലോഷ്യ ജോസഫ് കൂടി പങ്കുചേർന്നു. പരാതിക്കാരിയായ കന്യാസ്ത്രീ പ്രവർത്തിക്കുന്ന കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് കോൺവെന്റിലെ നാലു സന്യാസിനിമാരായ അനുപമ, ആൽഫി, ജോസഫൈൻ, അൻസിറ്റ എന്നിവർ ദിവസവും സമരം നടത്തുന്നുണ്ട്. സമരത്തിനു പിന്തുണയുമായി ഇന്നലെ വൈദികരുമെത്തി. സിറോ മലബാർ സഭാ മുൻ വക്താവ് ഫാ. പോൾ തേലക്കാട്ടിന്റെ നേതൃത്വത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ 8 വൈദികരാണ് സമരപ്പന്തലിലെത്തിയത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App