facebook pixel
chevron_right Top
transparent
95 സാക്ഷിമൊഴികൾ; 34 രേഖകൾ: ചോദ്യംചെയ്യലിന് പൊലീസ് ഒരുങ്ങി
കോട്ടയം ∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യാനുള്ള ഒരുക്കങ്ങൾ വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം തുടങ്ങി. 95 സാക്ഷികളുടെ മൊഴി, നാലു തൊണ്ടിമുതൽ, 34 രേഖകൾ എന്നിവയാണു പൊലീസ് ചോദ്യംചെയ്യലിനായി കരുതിവച്ചിരിക്കുന്നത്. ചോദ്യംചെയ്യൽ ദിവസം ഏർപ്പെടുത്തേണ്ട സുരക്ഷാക്രമീകരണങ്ങളും പൊലീസ് ചർച്ചചെയ്തു. വൈക്കം ഡിവൈഎസ്പി ഓഫിസിൽ ഹാജരാകാനാണു ബിഷപ്പിനുള്ള നോട്ടിസിലെ നിർദേശം. വൈക്കം പൊലീസ് സ്റ്റേഷൻ, ഏറ്റുമാനൂർ ഹൈടെക് സ്റ്റേഷൻ, കോട്ടയം പൊലീസ് ക്ലബ് എന്നിവിടങ്ങൾ ചോദ്യംചെയ്യലിനായി പൊലീസ് പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണസംഘം ഇന്നു തീരുമാനമെടുക്കും. പൊലീസ് ഇന്നലെ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിലെത്തി വിവരങ്ങളും രേഖകളും ശേഖരിച്ചു. ഇവിടെ ധ്യാനത്തിൽ പങ്കെടുത്തശേഷമാണു ബിഷപ്പിന്റെ പീഡനം സംബന്ധിച്ചു പരാതി നൽകാൻ മനഃധൈര്യം ലഭിച്ചതെന്നു കന്യാസ്ത്രീ പൊലീസിനോടു പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചു രേഖകൾ പരിശോധിക്കാനാണു പൊലീസ് ധ്യാനകേന്ദ്രത്തിലെത്തിയത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App