facebook pixel
chevron_right Top
transparent
അതിരപ്പിള്ളിയെപ്പറ്റി നടക്കാത്ത സ്വപ്നം കാണുകയല്ല വേണ്ടത്: കാനം
തൃശൂർ ∙ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ചു നടക്കാത്ത സ്വപ്നങ്ങൾ കണ്ടുകൊണ്ടിരിക്കേണ്ട സമയമല്ല ഇപ്പോഴെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രകൃതി നൽകുന്ന സന്ദേശം കേരളീയ സമൂഹം ശരിയായി മനസിലാക്കുന്നുണ്ടോ എന്നു സംശയമാണ്. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ കാര്യത്തിൽ ഈ സന്ദേശം ഇനിയും മനസിലായിട്ടില്ലെന്നു ചിലർ പരസ്യമായി പറയുന്നു. അതിരപ്പിള്ളിയിൽ ജലവൈദ്യുത പദ്ധതി ഉണ്ടായാലെന്തെന്ന് അവർ ചോദിക്കുന്നു. തോമസ് സ്മാരക പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു കാനം. പുതിയ സാഹചര്യത്തിൽ പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുവായിട്ടുള്ള സുസ്ഥിര വികസന നയം രൂപപ്പെടുത്തുകയാണു വേണ്ടത്. ജല മാനേജ്മെന്റ്, ജല സംരക്ഷണ കാര്യങ്ങളിൽ നാം സ്വീകരിക്കുന്ന നയം ശരിയാണോ എന്നു സംശയിക്കേണ്ട സാഹചര്യമാണിത്. നമ്മുടെ തലമുറ കണ്ടതിൽവച്ചേറ്റവും വലിയ പ്രളയം കടന്നുപോയിരിക്കുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App