facebook pixel
chevron_right Top
transparent
വീട്ടുവളപ്പിൽ മാലിന്യം സംസ്കരിച്ചില്ലെങ്കിൽ യൂസർ ഫീ വരുന്നു
തിരുവനന്തപുരം ∙ സ്വന്തം മതിൽക്കെട്ടിനുള്ളിൽ മാലിന്യം സംസ്കരിക്കാൻ കഴിയാത്തവരിൽനിന്ന് യൂസർ ഫീ ഇൗടാക്കാൻ വ്യവസ്ഥ ചെയ്ത് സംസ്ഥാന സർക്കാരിന്റെ ഖരമാലിന്യ സംസ്കരണ നയം. 100 പേരിൽ കൂടുതൽ‌ പങ്കെടുക്കുന്ന കൂട്ടായ്മകൾക്കെല്ലാം തദ്ദേശസ്ഥാപനങ്ങളുടെ അനുമതി നിർബന്ധമാക്കണമെന്നും അര ലക്ഷത്തിലേറെ ജനസംഖ്യയുള്ള തദ്ദേശസ്ഥാപനങ്ങളിൽ ആധുനിക കേന്ദ്രീകൃത സംസ്കരണ പ്ലാന്റ് സ്ഥാപിക്കണമെന്നും നയത്തിലുണ്ട്. നഗരങ്ങളിൽ മാത്രം കേന്ദ്രീകൃത പ്ലാന്റ് സ്ഥാപിക്കാനുള്ള ഓർഡിനൻസിനു മന്ത്രിസഭ അനുമതി നൽകിയതിനു പിന്നാലെയാണ് എല്ലായിടത്തും ആകാമെന്നു സർക്കാർ വ്യക്തമാക്കിയത്. സ്വന്തമായി മാലിന്യസംസ്കരണ നയം രൂപീകരിക്കാത്ത സംസ്ഥാനങ്ങൾക്കു സുപ്രീം കോടതി ലക്ഷം രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ഇത് ഒടുക്കിയ സംസ്ഥാന സർക്കാർ അതിവേഗം നയം രൂപീകരിച്ച് വെള്ളിയാഴ്ച കോടതിയെ അറിയിക്കുകയായിരുന്നു. പരമാവധി മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കാനും ശേഷിക്കുന്നവ വിഭവമായി കണക്കാക്കി പുനരുപയോഗിക്കാനും പുനരുൽപാദിപ്പിക്കാനുമാണ് നയം ലക്ഷ്യമിടുന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App