facebook pixel
chevron_right Top
transparent
സ്കൂൾ ശാസ്ത്രമേളയിൽ 'അഗ്നിപർവതം' പൊട്ടിത്തെറിച്ച് 60 പേർക്കു പരുക്ക്
അങ്കമാലി ∙ ഹോളി ഫാമിലി ഹൈസ്കൂളിൽ ശാസ്ത്രമേള മൽസരത്തിൽ അഗ്നിപർവതം പൊട്ടുന്നതു പ്രദർശിപ്പിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ 59 വിദ്യാർഥികൾക്കും ഒരു അധ്യാപികയ്ക്കും പരുക്കേറ്റു. അഗ്നിപർവതം പൊട്ടി ലാവ പുറത്തേക്കൊഴുകുന്നതു പ്രദർശിപ്പിക്കാൻ ഉപയോഗിച്ച സ്ഫോടകവസ്തുവാണു പൊട്ടിത്തെറിച്ചത്. വെടിക്കെട്ടിനുള്ള സ്ഫോടക വസ്തുവാണ് ഉപയോഗിച്ചതെന്നു പൊലീസ് അറിയിച്ചു. പ്രദർശനം അവതരിപ്പിച്ച രണ്ടു വിദ്യാർഥികൾക്കും മാർക്കിടാനെത്തിയ അധ്യാപിക സിസ്റ്റർ ലിൻസയ്ക്കും കാണാൻ കൂടിനിന്ന വിദ്യാർഥികൾക്കുമാണു പരുക്കേറ്റത്. 5 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾ ഇക്കൂട്ടത്തിലുണ്ട്. പത്തു കുട്ടികൾക്കു കണ്ണിനും പരുക്കേറ്റു. പൊട്ടിത്തെറിയിൽ മണ്ണും ചരലും ശക്തിയോടെ തെറിച്ചു കൊള്ളുകയായിരുന്നു. വൻ ശബ്ദത്തിൽ ഭയക്കുകയും കേൾവിത്തകരാറുണ്ടാകുകയും ചെയ്ത കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് എല്ലാവരും ആശുപത്രി വിട്ടു. സ്കൂളിലെ പിൻഗേറ്റിനും സൈക്കിൾ ഷെഡിനും സമീപം ഗ്രൗണ്ടിൽ ഇന്നലെ 11.30ന് ആയിരുന്നു അപകടം.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App