facebook pixel
chevron_right Top
transparent
നിർബന്ധിത പണപ്പിരിവിന് ചീഫ് സെക്രട്ടറിയുടെ വിലക്ക്
തിരുവനന്തപുരം∙ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം വേണമെന്ന സർക്കാർ ആവശ്യത്തെ ചോദ്യം ചെയ്തവർക്കെതിരെ നടപടി തുടരവേ നിർബന്ധിത പണപ്പിരിവ് വിലക്കി ചീഫ് സെക്രട്ടറിയുടെ നിർദേശം. വകുപ്പ് സെക്രട്ടറിമാർക്കും കലക്ടർമാർക്കുമാണു നിർദേശം കൈമാറിയത്. ദുരിതാശ്വാസ നിധിയിലേക്കു പണം സ്വരൂപിക്കുന്നതിനായി നടത്തുന്ന യജ്ഞത്തിൽ നിർബന്ധിത വിഭവ സമാഹരണം പാടില്ല. നിർബന്ധിത വിഭവസമാഹരണം സദുദ്ദേശ്യത്തോടെ ആരംഭിച്ച ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. സ്വമേധയാ നൽകുന്ന പണമാണു നിധിയിലേക്കു സ്വരൂപിക്കേണ്ടതെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. അതേസമയം, പ്രളയദുരിതാശ്വാസ തുക വിതരണം ചെയ്യാനായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയെ സമീപിക്കും. നഷ്ടപരിഹരം നിശ്ചയിക്കാനും വിതരണം ചെയ്യാനും ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും കോടതിയോട് ആവശ്യപ്പെടും.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App