facebook pixel
chevron_right Top
transparent
കാറിൽ മറ്റൊരു കാർ ഇടിപ്പിച്ച് 560 ഗ്രാം സ്വർണം കവർന്നു
ചാലക്കുടി ∙ ഓടിക്കൊണ്ടിരുന്ന കാറിൽ മറ്റൊരു കാർ ഇടിപ്പിച്ചു കാറിലുണ്ടായിരുന്ന അര കിലോയിലധികം സ്വർണം കൊള്ളയടിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസിന്റെ കണ്ണിൽ പെടാതെ കടത്തിയ സ്വർണമാണു മറ്റൊരു സംഘം കവർന്നത്. ഇന്നലെ രാവിലെ ആറിനു ദേശീയപാതയിലെ പോട്ടയിലാണു സംഭവം. ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തിൽ 560 ഗ്രാം സ്വർണം കസ്റ്റംസിനെ വെട്ടിച്ചു കടത്തിയതാണെന്നാണു പൊലീസിനു ലഭിച്ച വിവരം. വിമാനത്തിൽ സ്വർണം കടത്തിക്കൊണ്ടുവന്നയാൾ ഈ പാത്രം രണ്ടംഗ സംഘത്തിനു കൈമാറി കോഴിക്കോട് കൊടുവള്ളിയിൽ എത്തിക്കാൻ നിർദേശിച്ചു. ഇവർ സഞ്ചരിച്ച കാറിനു നേരെയാണ് ആക്രമണമുണ്ടായത്. തൃശൂർ ഭാഗത്തേക്കു പോയിരുന്ന കാറിനു പുറകിൽ അക്രമികളുടെ കാർ കൊണ്ടുവന്ന് ഇടിപ്പിക്കുകയായിരുന്നു. ഇവർ കാർ നിർത്താതെ മുന്നിൽ കയറി പെട്ടെന്നു ബ്രേക്ക് ചെയ്തതോടെ കാറിനു മുൻപിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App