facebook pixel
chevron_right Top
transparent
ജീവനക്കാരുടെ ഭവന വായ്പയ്ക്ക് ഏതു പൊതുമേഖലാ ബാങ്കിനെയും സമീപിക്കാം
തിരുവനന്തപുരം∙ ജീവനക്കാർക്കു ബാങ്ക് വഴി സർക്കാർ ലഭ്യമാക്കുന്ന ഭവനവായ്പയുടെ പരിധി അടിസ്ഥാന ശമ്പളത്തിന്റെ 50 മടങ്ങുവരെയാക്കി നിജപ്പെടുത്തി. പരമാവധി 20 ലക്ഷം രൂപ വരെയേ വായ്പ ലഭിക്കൂ. നിലവിൽ സർക്കാരിനു കീഴിലുള്ള ഭവന വായ്പകൾ ഫെഡറൽ ബാങ്കിലേക്കും പഞ്ചാബ് നാഷനൽ ബാങ്കിലേക്കും മാറ്റുമെങ്കിലും പുതിയ വായ്പകൾക്ക് ഏതു പൊതുമേഖലാ ബാങ്കിനെയും സമീപിക്കാം. സർക്കാർ നേരിട്ടു നൽകിയിരുന്ന ഭവന വായ്പ, ബാങ്കു വഴിയാക്കി മാറ്റി നേരത്തേ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടർ‌ച്ചയായാണ് എടുക്കാവുന്ന വായ്പയ്ക്കു പരിധി നിശ്ചയിച്ചു ധനവകുപ്പിന്റെ പുതിയ ഉത്തരവ്. വായ്പയെടുക്കുന്ന ജീവനക്കാർ സാലറി ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർമാരിൽ (ഡിഡിഒ) നിന്നു നിരാക്ഷേപ പത്രം വാങ്ങി വായ്പാ അപേക്ഷയ്ക്കൊപ്പം ബാങ്കിൽ സമർപ്പിക്കണം.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App