facebook pixel
chevron_right Top
transparent
തിരഞ്ഞെടുപ്പിനൊരുങ്ങാൻ സിപിഎം 'വാർ റൂമുകൾ'
കൊല്ലം ∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ലോക്കൽ കമ്മിറ്റി അടിസ്ഥാനത്തിൽ സിപിഎം 'കംപ്യൂട്ടർ അധിഷ്ഠിത വാർ റൂമു'കൾ തുറക്കുന്നു. ഇതിനായി കംപ്യൂട്ടർ പരിജ്ഞാനമുള്ള 10,000 പ്രവർത്തകരെ റിക്രൂട്ട് ചെയ്യും. പാർട്ടിയുടെ രണ്ടായിരത്തിലേറെ വരുന്ന ലോക്കൽ കമ്മിറ്റികളിൽ പ്രത്യേക കംപ്യൂട്ടർ സംവിധാനത്തോടെയാകും വാർ റൂമുകൾ. വോട്ടർമാരെക്കുറിച്ചു വീടുകളിലെത്തി ശേഖരിക്കുന്ന വിവരങ്ങൾ ഇവിടെനിന്നു കംപ്യൂട്ടർ മുഖേന എകെജി സെന്ററിലേക്ക് അയയ്ക്കും. ഇതിനായി പ്രത്യേക സോഫ്ട്​വെയറും ഏർപ്പെടുത്തി. ലോക്കൽ കമ്മിറ്റിയിൽ നിന്ന് അപ്​ലോഡ് ചെയ്യുന്ന വിവരങ്ങൾ തിരുത്താനാവില്ല. വോട്ടർമാരെക്കുറിച്ച് പാർട്ടി ഘടകങ്ങൾ ശേഖരിച്ചു നൽകുന്ന കണക്കുകൾ പലപ്പോഴും പിശകുന്നുവെന്നു കണ്ട് ഇക്കുറി പഴുതടച്ച സുരക്ഷാ സംവിധാനങ്ങളോടെയാണു വിവര ശേഖരണം. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി ശേഖരിച്ച കണക്കുകൾ കൃത്യമായിരുന്നുവെന്നു കണ്ടാണ് ആ മാതൃകയിൽ വിവരശേഖരണം.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App