facebook pixel
chevron_right Top
transparent
അഴകൊഴുകും വീഥിയിൽ ‌സ്വപ്നോത്സവം
കൊച്ചി ∙ ചുവപ്പ് അഴകുവിടർത്തിയാടിയ വീഥിയിൽ നവീന വിവാഹസങ്കൽപങ്ങളുടെ കാൽപനികതയും പ്രണയവും ആഘോഷവും ഒരുമിച്ചെത്തി. കല്യാൺ ജ്വല്ലേഴ്സിന്റെ സഹകരണത്തോടെ എം4മാരി.കോം അണിയിച്ചൊരുക്കുന്ന ബ്രൈഡൽ വീക്കിന്റെ രണ്ടാം ദിവസം വിവാഹവസ്ത്രങ്ങളുടെ അത്ഭുതമൊരുക്കിയത് ബോളിവുഡിന്റെ സെലിബ്രിറ്റി ഡിസൈനർ തുരുൺ തഹിലിയാനിയിയാണ്. പാശ്ചാത്യ-പൗരസ്ത്യ ഡിസൈനുകൾ സംഗമിക്കുന്ന ലെഹംഗകളുടെ ഉത്സവമായിരുന്നു വേദിയിൽ. ചുവന്ന റോസാപുഷ്പങ്ങളും മുല്ലപ്പൂക്കളും കൊണ്ട് അലങ്കരിച്ച രാജകീയ വേദിയിൽ ഹെവി ലുക്കുള്ള വിവാഹവസ്ത്രങ്ങളണിഞ്ഞ് സുന്ദരികളും സുന്ദരൻമാരും ചുവടുവച്ചു. അർച്ചന അകിൽകുമാർ, ലക്ഷ്മി റാണ, സൊനാലിക സഹായ്, ഐശ്വര്യ സുസ്മിത, ഹേമാംഗി പാർതേ, സപ്ന കുമാരി, നയോനിക ചാറ്റർജി തുടങ്ങി രാജ്യത്തെ മുൻനിര മോഡലുകളാണ് തരുണിന്റെ ഏറ്റവും പുതിയ ബ്രൈഡൽ കലക്‌ഷൻ അവതരിപ്പിച്ചത്. ബോളിവുഡ് താരം കിയാര അദ്വാനി ഷോ സ്റ്റോപ്പറായെത്തി.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App