facebook pixel
chevron_right Top
transparent
ചുമതല ഒഴി‍ഞ്ഞ് ബിഷപ് ഫ്രാങ്കോ
ന്യൂഡൽഹി ∙ കന്യാസ്ത്രീയുടെ പരാതിയിൽ ചോദ്യംചെയ്യലിനു ഹാജരാകാനുള്ള പൊലീസിന്റെ നോട്ടിസ് ലഭിച്ചതിനു പിന്നാലെ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഭരണച്ചുമതലകൾ ഒഴിഞ്ഞു. വികാരി ജനറൽ മോൺ.മാത്യു കോക്കണ്ടത്തിനാണു പകരം ചുമതല. സംഭവത്തിൽ വത്തിക്കാന്റെ ഇടപെടലുണ്ടാകുമെന്ന സൂചനകൾക്കിടെയാണു ബിഷപ്പിന്റെ സർക്കുലറെത്തിയത്. കന്യാസ്ത്രീ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കും പരാതി നൽകിയിരുന്നു. കേരളത്തിലെ സഭാനേതൃത്വത്തിൽ നിന്നു വത്തിക്കാൻ വിശദാംശങ്ങൾ തേടിയതായും സൂചനകൾ വന്നു. ചോദ്യംചെയ്യലിനായി ബുധനാഴ്ച 10നു മുൻപു ഹാജരാകാനാണു ബിഷപ്പിനോടു പൊലീസ് നിർദേശിച്ചിരിക്കുന്നത്. ചൊവ്വാഴ്ച തന്നെ അദ്ദേഹം കേരളത്തിലെത്തുമെന്നു രൂപതാവൃത്തങ്ങൾ അറിയിച്ചു. പരാതിയെത്തുടർന്നു തനിക്കെതിരെ ശേഖരിച്ച തെളിവുകളിൽ ഒട്ടേറെ വൈരുധ്യങ്ങളുള്ളതായി പൊലീസ് റിപ്പോർട്ടിലുണ്ടെന്നു ബിഷപ്പിന്റെ സർക്കുലറിൽ പറയുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത നൽകാൻ അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചിട്ടുണ്ട്. രൂപതയിൽ നിന്നു മാറിനിൽക്കുമ്പോഴുള്ള സാധാരണ നടപടിയുടെ ഭാഗമായാണു ചുമതല ൈകമാറുന്നതെന്നും വിശദമാക്കുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App