facebook pixel
chevron_right Top
transparent
ബിഷപ് ഫ്രാങ്കോ: സിവിൽ നടപടികൾക്ക് മുൻഗണനയെന്ന് സിബിസിഐ
ന്യൂഡൽഹി ∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ആരോപണ വിധേയനായിരിക്കുന്ന വിഷയത്തിൽ അന്വേഷണം നടത്തി പൊലീസ് കൃത്യമായ റിപ്പോർട്ട് നൽകിക്കഴിഞ്ഞാൽ സഭ ആവശ്യമായ തീരുമാനങ്ങളെടുക്കുമെന്ന് അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). വിഷയത്തിൽ തങ്ങൾ പാലിക്കുന്ന മൗനത്തെ ഏതെങ്കിലും കക്ഷിയുടെ പക്ഷം പിടിക്കുന്നതായി കണക്കാക്കേണ്ടതില്ല. മാത്രമല്ല, പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്, ഒരു കക്ഷി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയുമാണ്. നിയമം അതിന്റെ വഴി സ്വീകരിക്കണം - സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് തിയഡോർ മസ്കരാനസ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു. എന്നാൽ, ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ സ്ഥാനമൊഴിയണമെന്നു സിബിസിഐ അധ്യക്ഷൻ കർദിനാൾ ഓസ്വൾഡ് ഗ്രേഷ്യസ് പറഞ്ഞെന്ന റിപ്പോർട്ടുകൾ ബിഷപ് തിയഡോർ നിഷേധിച്ചു. അങ്ങനെയൊരു പരാമർശം സിബിസിഐ അധ്യക്ഷൻ നടത്തിയിട്ടില്ലെന്നും മുംബൈ അതിരൂപതയുടെ വക്താവ് പറഞ്ഞതു വ്യക്തിപരമായ അഭിപ്രായമാണെന്നും വിശദീകരിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App