facebook pixel
chevron_right Sports
transparent
മുഷ്ഫിഖർ റഹീമിന് സെഞ്ചുറി: ബംഗ്ലദേശിനെതിരെ ശ്രീലങ്കയ്ക്ക് 262 റൺസ് വിജയലക്ഷ്യം
ദുബായ്∙ ഏഷ്യകപ്പ് ക്രിക്കറ്റിൽ ബംഗ്ലദേശിനെതിരെ ശ്രീലങ്കയ്ക്ക് 262 റൺസ് വിജയലക്ഷ്യം. 49.3 ഓവറിൽ 261 റൺസിന് ബംഗ്ലദേശ് ബാറ്റിങ് നിരയിൽ എല്ലാവരും പുറത്തായി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖർ റഹീമിന്റെ സെഞ്ചുറി മികവിലാണ് ബംഗ്ലദേശ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 150 പന്തുകൾ നേരിട്ട താരം 144 റൺസെടുത്തു പുറത്തായി. മുഹമ്മദ് മിഥുൻ അർധസെഞ്ചുറി നേടി. 68 പന്തുകളില്‍ 63 റൺസാണ് മിഥുന്റെ സമ്പാദ്യം. ബംഗ്ലദേശ് നിരയിൽ മറ്റാർക്കും തിളങ്ങാനായില്ല. ശ്രീലങ്കയ്ക്കായി ലസിത് മലിംഗ നാലു വിക്കറ്റ് വീഴ്ത്തി. ധനഞ്ജയ സിൽവ രണ്ടു വിക്കറ്റും സുരംഗ ലക്മൽ, അമില അപോൻസോ, തിസാര പെരേര എന്നിവർ‌ ഓരോ വിക്കറ്റും നേടി. ടോസ് നേടിയ ബംഗ്ലദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App