facebook pixel
chevron_right Top
transparent
അഴിമതി ആരോപണം; ജയ് ഷായെ ന്യായീകരിച്ച് അമിത് ഷാ
ന്യൂഡല്‍ഹി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മകന്‍ ജയ് ഷായെ ന്യായീകരിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. മകന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു. ഇതാദ്യമായാണ് മകനെതിരെയുള്ള ഗുരുതര ആരോപണങ്ങളെപ്പറ്റി ബിജെപി അധ്യക്ഷന്‍ പ്രതികരിക്കുന്നത്. ആരോപണങ്ങള്‍ തെളിയിക്കാന്‍ രേഖകളുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു. ജയ് ഷായുടെ കമ്പനികളില്‍ ഒന്നുപോലും സര്‍ക്കാരുമായി ഒരു രൂപയുടെ കച്ചവടംപോലും നടത്തിയിട്ടില്ല. ബൊഫോഴ്സ് കേസിലേതുപോലെ കോഴപ്പണം കൈപ്പറ്റിയിട്ടില്ല. ജയ്ഷാ നടത്തുന്ന ചരക്കുവ്യാപാരം വലിയ തുക ആവശ്യമായതും ചെറിയ ലാഭംമാത്രം കിട്ടുന്നതുമാണ്. ഒരു കമ്പനിയുടെ വിറ്റുവരവ് ഒരു കോടി രൂപയായി എന്നതിനര്‍ഥം ആ കമ്പനിയുടെ ലാഭം ഒരു കോടി രൂപയായി എന്നല്ല. ലാഭത്തില്‍ 16,000 മടങ്ങ് വര്‍ധനയുണ്ടായി എന്ന് പറയുന്നത് തെറ്റാണ്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App