facebook pixel
chevron_right Top
transparent
എതിര്‍ക്കുന്നവരെ കൊല്ലുന്നത് അപകടകരം: മുംബൈ ഹൈക്കോടതി
മുംബൈ ഹൈക്കോടതി നിരീക്ഷണം മുംബൈ എതിര്‍ശബ്ദമുയര്‍ത്തുന്നവരെയെല്ലാം കൊലചെയ്യുന്ന രീതി അത്യന്തം അപകടരമാണെന്നും ഇത് രാജ്യത്തിന് ദുഷ്കീര്‍ത്തിയുണ്ടാക്കുമെന്നും മുംബൈ ഹൈക്കോടതി. പുരോഗമനപരമായ ആശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വിലകല്‍പിക്കപ്പെടുന്നില്ല. ബംഗളൂരുവില്‍ സംഘപരിവാര്‍ വിമര്‍ശകയായ മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിനെ വധിച്ചത് ചൂണ്ടിക്കാട്ടിയാണ് കോടതി നിരീക്ഷണം. മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ട യുക്തിവാദികളും പുരോഗമന ചിന്താഗതിക്കാരുമായ ഗോവിന്ദ പന്‍സാരെയുടേയും നരേന്ദ്ര ധാബോല്‍ക്കറിന്റേയും കൊലയാളികളെ കുറിച്ചുള്ള അന്വേഷണം കോടതിനിരീക്ഷണത്തില്‍ വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എസ് സി ധര്‍മാധികാരി, വിഭ കണ്‍കന്‍വതി എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. ഇവരുടെ കൊലപാതകങ്ങളില്‍ സംഘപരിവാര്‍ സംഘടനയായ സനാതന്‍ സന്‍സ്തയുടെ പങ്കും അന്വേഷണസംഘം പരിശോധിക്കുന്നുണ്ടെന്നും കോടതി വിശദമാക്കി. കൂടുതല്‍പേര്‍ കൊല്ലപ്പെടുമോ എന്ന ആശങ്കയും കോടതി പങ്കുവച്ചു. സ്വതന്ത്ര അഭിപ്രായങ്ങളും നിലപാടുകളും അംഗീകരിക്കാന്‍ തയ്യാറാകാത്തത് അപമാനകരമാണ്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App