facebook pixel
chevron_right Top
transparent
498 എ അട്ടിമറിക്കുന്ന ഉത്തരവ് പുനഃപരിശോധിക്കും
ന്യൂഡല്‍ഹി സ്ത്രീധനത്തിന്റെയും മറ്റും പേരിലുള്ള ഗാര്‍ഹികപീഡനക്കേസുകളില്‍ പരാതി ലഭിച്ചാലുടനെ അറസ്റ്റ് രേഖപ്പെടുത്തുന്നത് തടഞ്ഞുകൊണ്ടുള്ള രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി പുനഃപരിശോധിക്കും. ഉത്തരവിനോട് യോജിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പുതിയ നിയമം കൊണ്ടുവരാന്‍ കോടതിക്ക് അവകാശമില്ലെന്നും നിലവിലുള്ള നിയമങ്ങളുടെ വ്യാഖ്യാനമാണ് നടത്തേണ്ടതെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഉത്തരവിലൂടെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് ദൌര്‍ബല്യം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനപീഡനം ഉള്‍പ്പെടെയുള്ള പരാതികളില്‍ കടുത്ത നടപടി സ്വീകരിക്കാന്‍ വ്യവസ്ഥയുള്ള 498 (എ) വകുപ്പ് വ്യാപകമായി ദുരുപയോഗംചെയ്യപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് അറസ്റ്റിനുംമറ്റും മാര്‍ഗനിര്‍ദേശം ഏര്‍പ്പെടുത്തി ജൂലൈയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. മജിസ്ട്രേട്ടിനോ പൊലീസിനോ ലഭിക്കുന്ന ഉത്തരവുകള്‍ ജില്ലാതല കുടുംബക്ഷേമ സമിതിക്ക് കൈമാറാനായിരുന്നു നിര്‍ദേശം.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App