facebook pixel
chevron_right Top
transparent
പൂഞ്ചില്‍ വെടിവയ്പ്പ് ; ജവാനടക്കം രണ്ട് മരണം
പ്രതീകാത്മക ചിത്രം പൂഞ്ച് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പൂഞ്ചില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും പാകിസ്ഥാന്‍ വെടിവയ്പ്. കൃഷ്ണഗട്ടി സെക്ടറിലാണ് പാക് പ്രകോപനം തുടരുന്നത്. ഇന്ത്യന്‍ സൈന്യവും ശക്തമായ ചെറുത്തുനില്‍പ്പ് തുടരുന്നു. പാക് ഷെല്ലാക്രമണത്തില്‍ സൈനികനും സേനയിലെ ചുമട്ടുതൊഴിലാളിയും കൊല്ലപ്പെട്ടു. ആന്ധ്രപ്രദേശ് ഒബുലാപുരം സ്വദേശിയായ ടി കെ റെഡ്ഡിയാ (21), ചുമട്ടുതൊഴിലാളിയായ മുഹമദ് സഹീര്‍ (22) കൊല്ലപ്പെട്ടു. ഒക്ടോബര്‍ ആറിന് രജൌരി ബാബാ ഖോരിയില്‍ പാകിസ്ഥാന്‍ വെടിവയ്പുണ്ടായി. നാലിന് പൂഞ്ചിലുണ്ടായ പാകിസ്ഥാന്‍ വെടിവയ്പില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. മൂന്നിനുണ്ടായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App