facebook pixel
chevron_right Top
transparent
പടക്കവിലക്ക് വര്‍ഗീയവല്‍ക്കരിക്കുന്നതില്‍ സുപ്രീംകോടതിക്ക് അതൃപ്തി
ന്യൂഡല്‍ഹി ദീപാവലിക്ക് ഡല്‍ഹിയില്‍ പടക്കവില്‍പ്പനയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും വിലക്കേര്‍പ്പെടുത്തിയ ഉത്തരവിനുമുമ്പ് വിറ്റഴിച്ച പടക്കങ്ങള്‍ പൊട്ടിക്കുന്നത് ആരും തടയില്ലെന്നും ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ചിലര്‍ കോടതി ഉത്തരവ് അനാവശ്യമായി വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കത്തിലാണ്. ഉത്തരവിനെതിരെ പൊതുജനങ്ങളുടെ വികാരം കോടതിക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഉത്തരവിന് വര്‍ഗീയനിറം നല്‍കാനുള്ള നീക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. മതപരമായ കാര്യങ്ങള്‍ക്ക് ആരും എതിരല്ല. ഈ വിഷയം പൊതുജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. നിയമപരമായ വശങ്ങള്‍ പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയതെന്നും ജസ്റ്റിസ് അശോക്ഭൂഷണ്‍കൂടി അംഗമായ ബെഞ്ച് കൂട്ടിച്ചേര്‍ത്തു. കാലങ്ങളായി ജനങ്ങള്‍ തുടരുന്ന ആചാരമാണ് ദീപാവലിയെന്നും പടക്കം പൊട്ടിക്കുന്നത് പതിവാണെന്നും പടക്കവില്‍പ്പനക്കാര്‍ക്കുവേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണിജനറല്‍കൂടിയായ മുകുള്‍ റോഹ്തഗി വാദിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App