facebook pixel
chevron_right Top
transparent
വ്യവസായമേഖല കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുന്നു: യെച്ചൂരി
ഇന്ത്യന്‍ സമ്പദ്ഘടനയുടെ സ്വാശ്രയത്വം നഷ്ടപ്പെടുകയാണ്. ചെറുകിട വ്യവസായങ്ങള്‍ ഇല്ലാതാകും ന്യൂഡല്‍ഹി മോഡിസര്‍ക്കാര്‍ ആഭ്യന്തരവ്യവസായമേഖലയെ ബോധപൂര്‍വം തകര്‍ക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മോഡിയുടെയും കൂട്ടരുടെയും ആഭ്യന്തര രാഷ്ട്രീയ അജന്‍ഡയ്ക്ക് പിന്തുണ നേടിയെടുക്കാന്‍ രാജ്യാന്തര മൂലധനശക്തികളെ പ്രീണിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണിത്. ഇന്ത്യയുടെ സാമ്പത്തികസ്ഥിതി വഷളാകുന്നതിനൊപ്പം വര്‍ഗീയധ്രുവീകരണവും ശക്തമാകുകയാണെന്ന് സീതാറാം യെച്ചൂരി ഫെയ്സ്ബുക്കില്‍ പ്രതികരിച്ചു. ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാന്‍ ഉതകുന്ന ഒറ്റപ്പെട്ട രാഷ്ട്രീയസംവിധാനം ഇന്ത്യയില്‍ നടപ്പാക്കണമെങ്കില്‍ മോഡിസര്‍ക്കാരിന് രാജ്യാന്തരപിന്തുണ ആവശ്യമാണ്. മോഡി നടത്തുന്ന എല്ലാ വിദേശസന്ദര്‍ശനങ്ങളിലും ആഭ്യന്തരമായി നടപ്പാക്കുന്ന കാര്യങ്ങള്‍ക്ക് പിന്തുണ നേടാനാണ് ശ്രമിക്കുന്നത്. ഇതിനുവേണ്ടി വിദേശമൂലധനത്തിന് വാതില്‍ തുറന്നുകൊടുക്കുന്നു. പ്രതിരോധനിര്‍മാണം, റെയില്‍വേ, വ്യോമയാനം, സാമ്പത്തികസ്ഥാപനങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെടെ വിദേശമൂലധനം അനുവദിക്കുന്നു. ഇന്ത്യന്‍ സമ്പദ്ഘടനയുടെ സ്വാശ്രയത്വം നഷ്ടപ്പെടുകയാണ്. പക്ഷേ, വളര്‍ച്ചയുടെയും തൊഴില്‍സൃഷ്ടിയുടെയും പ്രധാനഘടകമായ സമ്പദ്ഘടന തകര്‍ന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App