facebook pixel
chevron_right Top
transparent
ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭം; പൊലീസ് ഓഫീസറെ കൊലപ്പെടുത്തി
ഡാര്‍ജിലിങ് പൊലീസ് ഓഫീസറെ വെടിവച്ച് കൊലപ്പെടുത്തി ഗൂര്‍ഖാലാന്‍ഡ് നേതാവ് രക്ഷപ്പെട്ടു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അമിതാഭ് മാലിക്കാണ് കൊല്ലപ്പെട്ടത്. രക്ഷപ്പെട്ട ഗുര്‍ഖാലാന്‍ഡ് നേതാവ് ബിമല്‍ ഗുരങ്ങ് സിക്കിമില്‍ ഒളിവിലാണെന്നാണ് വിവരം. കൊലപാതക കേസിലടക്കം പ്രതിയായ ഗുര്‍ഖാലാന്‍ഡ് നേതാവ് ബിമല്‍ ഗുരാങ് ഡാര്‍ജിലിങ്ങിലെ ടബ്ഗര്‍ കാട്ടിലുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് പിടികൂടാനെത്തിയ പൊലീസിനുനേരെയാണ് ഗുരാങ്ങും സംഘവും വെടിയുതിര്‍ക്കുകയായിരുന്നു. അമിതാഭ് മാലിക് വെടിയേറ്റ് സംഭവസ്ഥലത്ത് മരിച്ചു. സംഭവസ്ഥലത്തുനിന്ന് ആറ് എകെ 47 തോക്കും ഒമ്പത് പിസ്റ്റളും കണ്ടെടുത്തു. കഴിഞ്ഞദിവസം ലഭിച്ച ശബ്ദസന്ദേശത്തിലാണ് ഗുരാങ് ഡാര്‍ജിലിങ്ങിലേക്ക് എത്തുമെന്ന സൂചന ലഭിച്ചത്. ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭം ശമിച്ചതിനെത്തുടര്‍ന്ന് ഡാര്‍ജിലിങ് സമാധാനാന്തരീക്ഷത്തിലേക്ക് മടങ്ങിയിരുന്നു. ഡാര്‍ജിലിങ്ങിലും കലിപോങ്ങിലും നിലവിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് സിക്കിമില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഗുരാങ് ഡാര്‍ജിലിങ്ങിലേക്ക് മടങ്ങിവന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ക്ക് മാവോയിസ്റ്റുകളുമായും തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App