facebook pixel
chevron_right Top
transparent
രോഹിന്‍ഗ്യകളെ ഇപ്പോള്‍ തിരിച്ചയക്കരുത്: സുപ്രീംകോടതി
ന്യൂഡല്‍ഹി രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഈ ഘട്ടത്തില്‍ തിരിച്ചയക്കരുതെന്ന് സുപ്രീംകോടതി നിരീക്ഷണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള അഭയാര്‍ഥിസമൂഹത്തിന്റെ ദൈന്യതയ്ക്കുനേരെ സര്‍ക്കാരിന് കണ്ണടയ്ക്കാനാകില്ലെന്ന് ഓര്‍മിപ്പിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധേയനിരീക്ഷണം. ഏതെങ്കിലും രീതിയിലുള്ള അടിയന്തരസാഹചര്യമുണ്ടായാല്‍ അഭയാര്‍ഥികള്‍ക്ക് ഉടന്‍ കോടതിയെ സമീപിക്കാമെന്നും നിര്‍ദേശിച്ചു. അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് കോടതി താല്‍ക്കാലിക സ്റ്റേ ഏര്‍പ്പെടുത്തിയേക്കുമെന്ന ഘട്ടത്തില്‍ ഇത്തരം നടപടി അന്താരാഷ്ട്രതലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത വാദിച്ചു. ഇതേത്തുടര്‍ന്നാണ് കോടതി നിലപാട് മയപ്പെടുത്തിയത്. ഭരണഘടനാമൂല്യങ്ങള്‍ മാനുഷികവിഷയങ്ങളില്‍ അനുകമ്പ പ്രകടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്നും ദേശീയ, സാമ്പത്തിക വിഷയങ്ങള്‍ക്കൊപ്പം മാനുഷികപ്രശ്നങ്ങളും പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App