facebook pixel
chevron_right Sports
transparent
പതിവുകാര്‍ തിളങ്ങി; ഒപ്പം ഇറാനും
കൊച്ചി അത്ഭുതങ്ങളോ വലിയ അട്ടിമറികളോ ഇല്ലാതെ അണ്ടര്‍ 17 ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനഘട്ടത്തില്‍. ഇതുവരെ എട്ട് ടീമുകള്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഘാന, കൊളംബിയ (എ ഗ്രൂപ്പ്), പരാഗ്വേ, മാലി (ബി ഗ്രൂപ്പ്), ഇറാന്‍, ജര്‍മനി (സി), ബ്രസീല്‍, സ്പെയ്ന്‍ (ഡി) എന്നിവരാണ് ആദ്യ നാല് ഗ്രൂപ്പുകളില്‍നിന്ന് ഒന്നും രണ്ടും സ്ഥാനക്കാരായി മുന്നേറിയത്. എ, ഡി ഗ്രൂപ്പുകളിലെ മികച്ച മൂന്നാം സ്ഥാനക്കാരായ അമേരിക്കയ്ക്കും നൈജറിനും അടുത്തഘട്ടം ഏതാണ്ട് ഉറപ്പാണ്. ഫുട്ബോളിലെ പരമ്പരാഗത ശക്തികളുടെ കൌമാരപ്പടകള്‍ക്കു തന്നെയാണ് ആദ്യഘട്ടത്തില്‍ ആധിപത്യം. ബ്രസീല്‍, സ്പെയ്ന്‍, ഇംഗ്ളണ്ട്, ഫ്രാന്‍സ്, പരാഗ്വേ ടീമുകള്‍ പെരുമയ്ക്കൊത്ത കളി കാഴ്ചവച്ചു. ഏഷ്യന്‍ ടീമുകളുടെ പ്രകടനം ഗ്രൂപ്പ്ഘട്ടത്തില്‍ ശ്രദ്ധേയമായി. സി ഗ്രൂപ്പില്‍ ജര്‍മനിയെ പിന്നിലാക്കി ഒന്നാമതായ ഇറാന്‍ നോക്കൌട്ട് ഘട്ടത്തില്‍ വമ്പന്മാര്‍ക്ക് കടുത്ത ഭീഷണിയാകും.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App