facebook pixel
chevron_right Sports
transparent
ഇറാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍
നൈജറിന്റെ ദിബ്രില്ല ഇബ്രാഹിമും ബ്രസീലിന്റെ മാര്‍കോസ് അന്റോണിയോയും മത്സരത്തിനിടെ ഫത്തോര്‍ദ കോസ്റ്ററിക്കയെ മറുപടിയില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് ഏഷ്യന്‍ കരുത്തരായ ഇറാന്‍ അണ്ടര്‍ 17 ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു (3-0). മൂന്നു മത്സരവും ജയിച്ച് സി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇറാന്റെ കുതിപ്പ്. ഗിനിയക്കെതിരായ സമനിലവഴി ലഭിച്ച ഒറ്റപോയിന്റുമായി ഇറങ്ങിയ കോസ്റ്റ റിക്കയ്ക്ക് കളിയുടെ ഒരുഘട്ടത്തിലും ഇറാന്‍ ആക്രമണം പ്രതിരോധിക്കാനായില്ല. ആദ്യപകുതിയില്‍ നാലുമിനിറ്റിന്റെ ഇടവേളയില്‍ വഴങ്ങിയ രണ്ടു പെനല്‍റ്റിയും പകരക്കാരനായിറങ്ങിയ മുഹമ്മദ് സര്‍ദാരി അവസാന വിസിലിനു തൊട്ടുമുമ്പ് നേടിയ ഗോളും കോസ്റ്റ റിക്കയ്ക്ക് മടക്കടിക്കറ്റ് ഉറപ്പിച്ചു. രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട നായകന്‍ മുഹമ്മദ് ഗോബെഷ്വിക്ക് അടുത്ത മത്സരം കളിക്കാനാകില്ലെന്നതു മാത്രമാണ് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇറാനുണ്ടായ നിരാശ. പന്തടക്കത്തില്‍ മുന്നില്‍നിന്ന മധ്യ അമേരിക്കക്കാര്‍ക്ക് ആ മികവ് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App