facebook pixel
chevron_right Sports
transparent
വേണ്ടത് കായികക്ഷമതയും വേഗവും
ന്യൂഡല്‍ഹി 'ശാരീരികമായി തളര്‍ന്നുകഴിഞ്ഞാല്‍ ബുദ്ധിപൂര്‍വം പന്തുതട്ടുന്നതിനുള്ള ശേഷികൂടിയാണ് നഷ്ടമാവുക. ഘാനപോലൊരു ടീമിനെതിരായി നാലു ഗോളിന് തോറ്റുവെന്നതില്‍ അത്ര നിരാശപ്പെടേണ്ടതില്ലെന്നും ഇന്ത്യന്‍ കോച്ച് അഭിപ്രായപ്പെട്ടു. കാല്‍പ്പന്തിന്റെ ആഗോള തട്ടകത്തില്‍ ഇതാദ്യമായമി സാന്നിധ്യമറിയിച്ച ഇന്ത്യന്‍ ഫുട്ബോളിന് ലോകകപ്പ് സമ്മാനിച്ചത് വലിയ അനുഭവപാഠങ്ങള്‍. ആതിഥേയരെന്ന നിലയില്‍ നേരിട്ട് പ്രവേശനം നേടിയതാണെങ്കിലും അതിന്റെ അപകര്‍ഷതയൊന്നും കൂടാതെ ലോകഫുട്ബോളിലെ വമ്പന്‍മാരെ ധീരമായിത്തന്നെ ഇന്ത്യയുടെ കൌമാരപ്പട നേരിട്ടു. ഘാനയ്ക്കെതിരായി കോച്ച് ഡി മാറ്റോസിന്റെ പദ്ധതികള്‍ പാളി. ആദ്യ രണ്ടു കളിയിലെ അത്യധ്വാനം ഇന്ത്യന്‍താരങ്ങളെ വല്ലാതെ തളര്‍ത്തിയിരുന്നു. ഈ നിലവാരത്തില്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ കളിച്ചുള്ള അനുഭവപരിചയമില്ലായ്മ ഇന്ത്യന്‍ പ്രകടനത്തില്‍ നിറഞ്ഞുനിന്നു. ഘാനയുടെ വേഗത്തിനുമുന്നില്‍ ഓടിയെത്താന്‍ ഇന്ത്യന്‍ കുട്ടികള്‍ക്കായില്ല. കോമള്‍ തട്ടാലിനെ വീണ്ടും കരയ്ക്കിരുത്തിയതും അത്ഭുതകരമായി. ലോകകപ്പിനു മുന്നോടിയായി ഒട്ടനവധി പരിശീലന മത്സരങ്ങള്‍ ഇന്ത്യ കളിച്ചിരുന്നെങ്കിലും ആഫ്രിക്കയില്‍നിന്നുള്ള ഒരൊറ്റ ടീമുമായും ഏറ്റുമുട്ടിയില്ല.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App