facebook pixel
chevron_right Sports
transparent
വിരണ്ടു, ജര്‍മനി കടന്നു
ജര്‍മനിയുടെ രണ്ടാംഗോള്‍ നേടിയ നിക്കോളാസ് ക്യൂന്‍ സഹതാരങ്ങള്‍ക്കൊപ്പം ആഹ്ളാദത്തില്‍ / ഫോട്ടോ കെ രവികുമാര്‍. കൊച്ചി ഗിനിയയുടെ വീര്യത്തിനുമുന്നില്‍ പകച്ചുപോയെങ്കിലും ജര്‍മനി കടന്നു. ലോകചാമ്പ്യന്‍മാരുടെ കൌമാരനിര ഗിനിയയോട് ഒന്നിനെതിരെ മൂന്നു ഗോളിനാണ് ജയിച്ചുകയറിയത്. ഗോള്‍നില സൂചിപ്പിക്കുംപോലെ ജര്‍മനിയുടെ ആധിപത്യത്തിലായിരുന്നില്ല കളി. അവസാനംവരെ പൊരുതിനിന്നശേഷമാണ് ഗിനിയ കീഴടങ്ങിയത്. പന്തടക്കത്തിലും ആസൂത്രണത്തോടെയുള്ള നീക്കങ്ങളിലും ജര്‍മനിയെക്കാള്‍ മുന്നിലായിരുന്നു ഗിനിയ. പക്ഷേ, ഗോള്‍വലയ്ക്കുമുന്നിലെ വിളര്‍ച്ച വിനയായി. ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായാണ് ജര്‍മനിയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശം. തിങ്കളാഴ്ച കൊളംബിയയുമായാണ് ജര്‍മനിയുടെ പ്രീക്വാര്‍ട്ടര്‍ മത്സരം. ക്യാപ്റ്റന്‍ യാന്‍ ഫിയറ്റെ ആര്‍പും നിക്കളാസ് ക്യൂനും സവ്വേര്‍ദി സെറ്റിനും ജര്‍മനിക്കായി ഗോളടിച്ചു. ഇബ്രാഹിം സൌമ ഗിനിയയുടെ ഗോള്‍ നേടി. ആര്‍പായിരുന്നു ഈ മത്സരത്തിലും ജര്‍മനിയുടെ കുന്തമുന. ഒരു ഗോളടിച്ച ആര്‍പ് മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്തു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App