facebook pixel
chevron_right Sports
transparent
പരിക്കിനെ തോല്‍പ്പിച്ച് മെജിയ വരുന്നു
ഗുവാഹത്തി ഗ്രൂപ്പ് ഇയില്‍ ഫ്രാന്‍സുമായി ഇന്ന് അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ഹോണ്ടുറാസിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ മുന്നേറ്റക്കാരന്‍ കാര്‍ലോസ് മെജിയയിലാണ്. കാല്‍മുട്ടിന് രണ്ടുതവണയേറ്റ പരിക്കും തുടര്‍ന്നുള്ള ശസ്ത്രക്രിയയും പങ്കെടുക്കാന്‍ കഴിയുമോയെന്ന ആശങ്കയിലെത്തിച്ച മെജിയ ഏറ്റവുമൊടുവിലാണ് ടീമിനൊപ്പം ചേര്‍ന്നത്. യോഗ്യതാമത്സരങ്ങള്‍ക്കിടെ പരിക്കേറ്റ ടീമില്‍നിന്ന് പുറത്തുപോയി. ചെറുപ്പത്തില്‍തന്നെ ഗുരുതര പരിക്ക് പിടികൂടി. 'മികച്ച പിന്തുണയും കളിയില്‍ കൂടുതല്‍ ശ്രദ്ധയൂന്നിയതുമാണ് തിരിച്ചുവരവിന് സഹായിച്ചത'- മെജിയ പറഞ്ഞു. മെജിയയുടെ സാന്നിധ്യം ടീമിന് പ്രധാനപ്പെട്ടതാണെന്ന് കോച്ച് ജോസ് വലാഡറസ് വ്യക്തമാക്കി. കളിച്ച അഞ്ചുമത്സരങ്ങളില്‍ ഏഴു ഗോള്‍ കുറിച്ച മെജിയ നേടി. ആദ്യ ശസ്ത്രക്രിയക്കും വിശ്രമത്തിനുംശേഷം ക്ളബ്ബിനുവേണ്ടി കളിക്കാനിറങ്ങുമ്പോഴാണ് പരിക്ക് പൂര്‍വാധികം ശക്തമായി തിരിച്ചെത്തിയത്. അതും ലോകകപ്പിന് നാലുമാസം മാത്രം ശേഷിക്കെ. 'അമ്മയുടെ പിന്തുണയാണ് എനിക്ക് മാനസികമായി കരുത്ത് നല്‍കിയത്. ഓരോ ദിവസം പിന്നിടുന്തോറും ശക്തിയാര്‍ജിക്കുന്നതായി എനിക്കുതോന്നി'- മെജിയ പറഞ്ഞു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App