facebook pixel
chevron_right Sports
transparent
ബാഴ്സലോണ ഇന്ന് അത്ലറ്റികോയോട്
മാഡ്രിഡ് കറ്റാലന്‍ ഹിതപരിശോധനയുടെ അലയൊലികള്‍ അടങ്ങുംമുമ്പ് സ്പാനിഷ് ലീഗില്‍ ബാഴ്സലോണ ഒരിക്കല്‍ക്കൂടി ഇറങ്ങുന്നു. സ്പാനിഷ് തലസ്ഥാനത്തെ വമ്പന്‍ സംഘമായ അത്ലറ്റികോ മാഡ്രിഡുമായി അവരുടെ തട്ടകത്തിലാണ് കറ്റാലന്‍ ടീമിന്റെ പോര്. കാറ്റലോണിയ സ്വാതന്ത്യ്ര പ്രഖ്യാപനത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ലീഗില്‍ ഇനിയുള്ള ഓരോ കളിയും ബാഴ്സയ്ക്ക് രാഷ്ട്രീയപരമായും പ്രധാനപ്പെട്ടതാണ്. ലീഗിലെ ഏഴു കളിയും ജയിച്ച് ഒന്നാംപടിയിലാണ് ബാഴ്സയിപ്പോള്‍. സെവിയ്യ, വലെന്‍സിയ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അത്ലറ്റികോയ്ക്കെതിരെ ഇന്നത്തെ മത്സരം ബാഴ്സയ്ക്ക് വെല്ലുവിളിയാണ്. സ്വന്തം തട്ടകത്തില്‍ കരുത്തരാണ് അത്ലറ്റികോ. തികച്ചും പ്രതികൂല സാഹചര്യത്തിലാകും കറ്റാലന്മാര്‍ക്ക് പന്തുതട്ടേണ്ടിവരിക. ഗെറ്റാഫെക്കെതിരെ റയല്‍ മാഡ്രിഡും അത്ലറ്റികോ ബില്‍ബാവോയ്ക്കെതിരെ സെവിയ്യയും അലാവസിനെതിരെ റയല്‍ സോസിഡാഡും ഇന്ന് കളത്തിലിറങ്ങും.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App